പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ലൂസിഫര്‍
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ലൂസിഫര്. മോഹൻലാല് നായകനായി ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര് പുറത്തുവിട്ടതോടെ ആരാധകര് ആവേശത്തിലായിരിക്കുകയാണ്. ഇപ്പോഴിതാ മറ്റൊരു വാര്ത്ത കൂടി. പൃഥ്വിരാജിന്റെ ജ്യേഷ്ഠൻ ഇന്ദ്രജിത്തും സിനിമയില് അഭിനയിക്കുന്നുവെന്നതാണ് പുതിയ വാര്ത്ത.
ജൂലൈ 18നായിരിക്കും സിനിമയുടെ ചിത്രീകരണം തുടങ്ങുക. തിരുവനന്തപുരവും മുംബൈയും പ്രധാന ലൊക്കേഷനായിരിക്കും. കുട്ടിക്കാനത്തും ചില ഭാഗങ്ങള് ചിത്രീകരിക്കും. മുരളി ഗോപിയാണ് തിരക്കഥ എഴുതുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണം നിര്വഹിക്കും.
നേരത്തെ ഒടിയന്റെ ലൊക്കേഷനിലെത്തി പൃഥ്വിരാജ് മോഹൻലാലിനെ ലൂസിഫറിന്റെ തിരക്കഥ വായിച്ചുകേള്പ്പിച്ചിരുന്നു. ലൂസിഫർ വളരെ നല്ല സിനിമയായിരിക്കുമെന്ന് മോഹൻലാല് പറഞ്ഞിരുന്നു. സിനിമയുടെ മേക്കിങിലും കഥ പറയുന്ന രീതിയിലും ഒരുപാട് പ്രത്യേകതകൾ ഉണ്ട്. വലിയ മഹത്തായ സിനിമയൊന്നുമല്ല, സാധാരണക്കാർക്ക് ഇഷ്ടപ്പെടുന്ന ഒരു എന്റർടെയ്നർ. എന്റർടെയ്നർ ഉണ്ടാക്കാൻ അത്ര എളുപ്പമല്ല. എല്ലാ രീതിയിലും മികച്ച സിനിമയായിരിക്കും ലൂസിഫർ- മോഹൻലാല് പറഞ്ഞു.
