ഇന്ദ്രന്‍സ് ഏറ്റുമുട്ടിയത് ഫഹദിനോട്

First Published 8, Mar 2018, 3:09 PM IST
indrans Fahad fazil on final round of state film award
Highlights
  • മികച്ച നടനാകാന്‍ ഇന്ദ്രന്‍സ് ഏറ്റുമുട്ടിയത് ഫഹദിനോട്
  • തൊണ്ടി മുതലും ദൃക്‌സാക്ഷിയും, കാര്‍ബണ്‍ എന്നീ ചിത്രങ്ങളിലൂടെ മികച്ച പ്രകടനമാണ് ഫഹദ് കാഴ്ചവെച്ചത്

തിരുവനന്തപുരം: മികച്ച നടനാകാന്‍ ഇന്ദ്രന്‍സ് ഏറ്റുമുട്ടിയത് ഫഹദിനോട്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും, കാര്‍ബണ്‍ എന്നീ ചിത്രങ്ങളിലൂടെ മികച്ച പ്രകടനമാണ് ഫഹദ് കാഴ്ചവെച്ചത്. അതേ സമയം ഇതുവരെ മികച്ച നടനുള്ള പട്ടികയില്‍ ഇടം നേടാതിരുന്ന ഇന്ദ്രന്‍സിന്‍റെ അഭിനയ മികവിനു മുന്നില്‍ ഫഹദിന് കീഴടങ്ങേണ്ടി വരികയായിരുന്നു.

അവാര്‍ഡ് പ്രഖ്യാപനം വരെ ഉയര്‍ന്നു കേട്ടത് ഫഹദ് ഫാസില്‍ മികച്ച നടനാകും എന്നായിരുന്നു. എന്നാല്‍ ആളൊരുക്കം എന്ന സിനിമയിലൂടെ ഇന്ദ്രന്‍സിനെത്തേടി മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. 

ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വ്വതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത സംവിധായകന്‍ ടി.വി ചന്ദ്രന്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്.

loader