ഹാസ്യ കഥാപാത്രങ്ങളിൽ നിന്ന് സീരിയസ് റോളുകളിലെത്തിയ ഇന്ദ്രൻസിന്‍റെ അത്ഭുതപ്പെടുത്തുന്ന മേക്ക് ഓവറുമായി പാതിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്യുന്ന ചിത്രം തെയ്യം കലയുടെ പശ്ചാത്തലത്തില്‍ ഭ്രൂണഹത്യയ്ക്കെതിരെയുളള സന്ദേശമാണ് നല്‍കുന്നത്.
പാതി ബോധവും മറുപാതി ഉപബോധവുമായി ജീവിക്കുന്ന കമ്മാരൻ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. തെയ്യം മുഖത്തെഴുത്തുകാരനും നാട്ടുവൈദ്യനുമാണ് കമ്മാരൻ. ജന്മനാ വിരൂപനായ കമ്മാരൻ ഒരിക്കൽ നടത്തിയ ഭ്രൂണഹത്യയുടെ പാപബോധവും അതുണ്ടാക്കുന്ന മാനസികസംഘര്‍ഷങ്ങളിലൂടെയാണ് ചിത്രം പോകുന്നത്.
വിജേഷ് വിശ്വമാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രമേഷ് നാരായണനാണ് സംഗീത സംവിധാനം.
ട്രെയിലര്‍ കാണാം

