നടനും സംവിധായകനുമായ ഭാഗ്യരാജിന് മറുപടിയുമായി നടി ഇനിയ. കാൽക്കുഴയ്ക്ക് പരുക്കേറ്റതിനെ തുടർന്ന് ഡോക്ടർ പത്തുദിവസത്തെ വിശ്രമം പറഞ്ഞിരുന്നെന്നും അതുകൊണ്ടാണ് ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്ന് ഇനിയ പറഞ്ഞു.
സിനിമയുടെ ഓഡിയോ ലോഞ്ചിങ്ങിനു വരാതെ മാറി നിന്നതിനാണ് ഇനിയയെ ഭാഗ്യരാജ് പരസ്യമായി ശാസിച്ചത്. സതുര അടി 3500 എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിങ്ങിനിടയിലായിരുന്നു സംഭവം. . ഭക്ഷ്യവിഷബാധ മൂലം അടയാറിലെ സ്വകാര്യ ആശുപത്രിയിൽ താന്‍ ചികിത്സയിലായിരുന്നുവെന്നാണ് ഇനിയ പറയുന്നത്. ഇപ്പോൾ പോലും ശരിയായി നടക്കാൻ എനിക്ക് കഴിയുന്നില്ല- ഇനിയ പറയുന്നു. ഭാഗ്യരാജ് സാർ ഒരുപാട് സീനിയർ ആണ്. ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ആ ചടങ്ങിലെ വിശിഷ്ടാതിഥി ആയിരുന്നു സാർ. ഈ സിനിമയുടെ അണിയറപ്രവർത്തകർ നൽകിയ വിവരങ്ങൾ വച്ചാണ് അദ്ദേഹം എനിക്കെതിരെ അങ്ങനെയൊരു പ്രസ്താവന നടത്തിയത്. ഒരാളെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ആദ്യം അത് ശരിയാണോയെന്ന് പരിശോധിക്കണമെന്നും ഇനിയ പറഞ്ഞു.
