പത്തനാപുരത്ത് ഗണേഷ്‍കുമാറിനു വേണ്ടി മോഹന്‍ലാല്‍ പോയതില്‍ തെറ്റില്ലെന്ന് അമ്മ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ്. ഓരോരുത്തരുടേയും ഇഷ്‍ടമാണ് ഒരാളെ കാണാന്‍ പോകുന്നതെന്നും ഇന്നസെന്റ് പറഞ്ഞു. വ്യക്തി ബന്ധങ്ങള്‍ കൂടി നോക്കിയാണ് സിനിമാതാരങ്ങള്‍ പ്രചരണത്തിനു പോകുന്നത്. അത് വിലക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

സലിം കുമാര്‍ അമ്മ സംഘടനയില്‍ നിന്ന് രാജിവച്ചതില്‍ കുഴപ്പമൊന്നുമില്ല. ഇതുവരെ അദ്ദേഹം ചെയ്‍ത സേവനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.