ജയസൂര്യ നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ഇടി ഓഗസ്റ്റ് 12 ന് തിയേറ്ററുകളിലെത്തും. നവാഗതനായ സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രം ഇറോസ് ഇന്റര്‍നാഷനലാണ് വിതരണത്തിനെത്തിക്കുക. മാജിക് ലാന്റേണ്‍ ഫിലിംസ് ആണ് നിര്‍മ്മാണം. ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങി.

സുസു സുധിവാല്‍മീകത്തില്‍ ജയസൂര്യയുടെ നായികയായിരുന്ന ശിവദ നായിക വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അറൗസ് ഇര്‍ഫാനും സാജിദ് യാഹിയായും ചേര്‍ന്നാണ് തിരക്കഥ. രാഹുല്‍ രാജാണ് സംഗീതം.
കേരളാ കര്‍ണാടകാ അതിര്‍ത്തിയില്‍ പോസ്റ്റിംഗ് ലഭിക്കുന്ന സബ് ഇന്‍സ്‌പെക്ടറുടെ കഥയാണ് ഇടി. എസ് ഐ ദാവൂദ് ഇബ്രാഹിം എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
