തിരുവനന്തപുരം രാജ്യാന്തര ചലചിത്രമേളയുടെ ഇത്തവണത്ത ശ്രദ്ധാ കേന്ദ്രം ഭിന്നലിംഗക്കാര്‍. അപേക്ഷയില്‍ തുടങ്ങി മേളയുടെ പ്രമേയത്തില്‍ വരെ ഈ വിഭാഗത്തിനാണ് പ്രത്യേക പരിഗണന. ആസ്വാദകരുടെ എണ്ണം ഇത്തവണ കൂട്ടി. മുൻ വർഷം 12000 ആയിരുന്നെങ്കിൽ ഇത്തവണ 13000 പേർക്ക് പാസ് നൽകും.​പ്രധാനവേദിയായ ടാഗോള്‍ ഉള്‍പ്പടെ 13 തീയേറ്റുകള്‍.

നിശാഗന്ധിയില്‍ ഓപ്പൺ തീയേറ്ററില്‍ രാത്രി മാത്രം പ്രദര്‍ശനം. മത്സരവിഭാഗത്തില്‍ ഡോക്ടർ ബിജുവിന്‍റെ കാട് പൂക്കുന്ന നേരവും വിധു വിൻസെന്‍റിന്‍റെ മാൻ ഹോളും അടക്കം 14 സിനിമകള്‍. 200 ലേറെ സിനിമകൾ മേളക്കെത്തും. ഡിസംബർ 9 മുതൽ 16വരെയാണ് മേള.