Asianet News MalayalamAsianet News Malayalam

ഫഹദിക്ക ഓക്കെ പറഞ്ഞ പ്രൊജക്റ്റ് ആണെങ്കില്‍ പിന്നെ ഞാനെന്തിന് കഥ കേള്‍ക്കണം'; വരത്തിനിലെത്തിപ്പെട്ട വഴികളെ കുറിച്ച് ഐശ്വര്യ

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് വരത്തൻ. ചിത്രത്തിന്റെ പോസ്റ്ററും ടീസറും വമ്പൻ ഹിറ്റായതോടെ ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫഹദ് ആരാധകരും സിനിമ പ്രേമികളും. ഇതിനിടയിൽ വരത്തനിൽ എത്തിപ്പെട്ട വഴികളെ കുറിച്ച് സംസാരിക്കുകയാണ് നടി ഐശ്വര്യ.

Interview with Aiswarya
Author
Kochi, First Published Sep 12, 2018, 11:58 PM IST

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് വരത്തൻ. ചിത്രത്തിന്റെ പോസ്റ്ററും ടീസറും വമ്പൻ ഹിറ്റായതോടെ ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫഹദ് ആരാധകരും സിനിമ പ്രേമികളും. ഇതിനിടയിൽ വരത്തനിൽ എത്തിപ്പെട്ട വഴികളെ കുറിച്ച് സംസാരിക്കുകയാണ് നടി ഐശ്വര്യ.

ചിത്രത്തിൽ പ്രിയ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. 'ആ കഥാപാത്രം ചെയ്യാൻ എനിക്ക് കഴിയുമെന്ന ആത്മവിശ്വാസം നൽകിയത് അമൽ നീരദാണ്. കഥപറച്ചിലിൽ ഞാനത്ര മിടുക്കനല്ല, എന്നാലും എന്നെ കൊണ്ട് കഴിയുന്ന  തരത്തിൽ കഥ പറയാം എന്നായിരുന്നു അമലിന്റെ ആദ്യ ഡയലോഗ്; തുടർന്നാണ് ഫഹദാണ് ചിത്രത്തിലെ നായകൻ എന്ന കാര്യം പറയുന്നത്. ഫഹദ് ഓകെ പറഞ്ഞ പ്രൊജക്റ്റ് ആണെങ്കിൽ പിന്നെ ഞാനെന്തിന് കഥ കേൾക്കണം, എനിക്ക് പിന്നെ എന്താണ് ആലോചിക്കാൻ ഉള്ളത് എന്നാണ് ഞാനപ്പോൾ ചോദിച്ചത്-,ലക്ഷ്മി പറഞ്ഞു. സിനിമയ്ക്കു വേണ്ട പെർഫോൻമൻസ് എന്നിൽ നിന്നും എടുക്കാൻ കഴിയും എന്നായിരുന്നു അമലിന്റെ വിശ്വാസം. അമലിന്റെ ആ വിശ്വാസമാണ്, ‘വരത്തനി’ലെ പ്രിയ ആകാൻ എനിക്കു ആത്മവിശ്വാസം നൽകിയത്” ഐശ്വര്യ കുട്ടിചേർത്തു.

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി, എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഐശ്വര്യ അഭിനയിക്കുന്ന ചിത്രമാണ് വരത്തൻ. ഈ ചിത്രത്തിന് പുറമെ ആസിഫ് അലി ചിത്രം ‘വിജയ് സൂപ്പറും പൗര്‍ണമിയും’ ആണ്  തിയേറ്ററിൽ എത്താനിരിക്കുന്ന ഐശ്വര്യയുടെ സിനിമ. കാളിദാസ് ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന  ‘അർജന്റീന ഫാൻസ് കാട്ടൂർകടവിൽ’എന്ന ചിത്രത്തിലും താരം നായികയായി എത്തുന്നുണ്ട്.

Follow Us:
Download App:
  • android
  • ios