ഇഷ്‍ടമില്ലാത്തവരെ ഒതുക്കുന്ന പതിവ് മലയാള സിനിമയിലുണ്ടെന്ന് നടി ഭാവന. തനിക്കും അത്തരം ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഭാവന കൊച്ചിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അനിഷ്‍ടം തോന്നുന്നവരെ ഒതുക്കുകയെന്നത് മലയാള സിനിമയുടെ രീതീയാണെന്ന് ഭാവന പറഞ്ഞു. തനിക്ക് മാത്രമല്ല പലർക്കും ഈ ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഡബ്യുസിസി പോലുളള സംഘടനകൾ സിനിമയിൽ നല്ലതാണ്. കന്നട സിനിമാ നിർമാതാവായ നവീനുമായുളള നിശ്ചയിച്ചുറപ്പിച്ച വിവാഹം ഉടൻ ഉണ്ടാകുമെന്നും ഭാവന പറഞ്ഞു.

ആദം ജോൺ എന്ന ഓണച്ചിത്രത്തിലെ നായികാവേഷത്തിലൂടെ വന്‍ തിരിച്ചുവരവാണ് ഭാവനയുടേത്. ഭാവനയുമായുള്ള് അഭിമുഖം ഇന്ന് 6: 30ന് സംപ്രേഷണം ചെയ്യാൻ ഏഷ്യാനെറ്റ് ന്യൂസ് തീരുമാനിച്ചിരുന്നു. ഇതിനായി പരസ്യവും നൽകിയിരുന്നു. എന്നാൽ അഭിമുഖത്തിന്‍റെ പൂർണരൂപം പുറത്തുവിടരുതെന്ന ഭാവനയുടെ അഭ്യർഥനയെത്തുടർന്ന് പിൻവലിക്കുകയായിരുന്നു.