Asianet News MalayalamAsianet News Malayalam

ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് പാ രഞ്ജിത്ത്

ശബരിമല വിഷയത്തില്‍ ലിംഗനീതി നിഷേധിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് സംവിധായകൻ പാ രഞ്ജിത്ത്. ആര്‍പ്പോ ആര്‍ത്തവം എന്ന പ്രോഗ്രാമിനു വേണ്ടി കൊച്ചിയില്‍ എത്തിയപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു പാ രഞ്ജിത്ത്.

Interview with Pa Ranjith
Author
Kochi, First Published Jan 12, 2019, 11:26 PM IST

ശബരിമല വിഷയത്തില്‍ ലിംഗനീതി നിഷേധിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് സംവിധായകൻ പാ രഞ്ജിത്ത്. ആര്‍പ്പോ ആര്‍ത്തവം എന്ന പ്രോഗ്രാമിനു വേണ്ടി കൊച്ചിയില്‍ എത്തിയപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു പാ രഞ്ജിത്ത്.

"

ഇന്ത്യയിലൊട്ടാകെ ഏല്ലാ മേഖലകളിലും സ്‍ത്രീ മുന്നേറ്റം നടക്കുകയാണ്. ലിംഗപരമായും ജാതിപരമായും ഒരു അധികാരക്രമം നിലവിലുണ്ട്. അതിനെ എതിര്‍ത്ത് കേരളത്തില്‍ ഒരു പോരാട്ടം നടക്കുമ്പോള്‍ അത് പ്രധാനമാണ്. പെണ്‍കുട്ടികള്‍ക്ക് എതിരായ കുറെ ആചാരങ്ങള്‍ ഉണ്ട്. അതിനെതിരെ പോരാട്ടം നടത്തുമ്പോള്‍ അതിനൊപ്പം നില്‍ക്കുന്നത് വളരെ സന്തോഷകരമാണ്.  ജാതിപരവും ലിംഗപരവുമായുള്ള സമത്വം വളരെ പ്രധാനമാണ്.  ആര്‍എസ്എസും ബിജെപിയും ജനങ്ങളെ ജാതിപരമായും ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ് പാ രഞ്ജിത്ത് പറയുന്നു.

എന്റെ സിനിമകളില്‍ കരുത്തുറ്റ സ്ത്രീകള്‍ ഉണ്ടാകാറുണ്ട്. സ്ത്രീ കേന്ദ്രീകൃതമായി സിനിമകള്‍ ചെയ്യാനുള്ള ആഗ്രഹമുണ്ട്. സമത്വത്തിന് വളരെ പ്രാധാന്യം കല്‍‌പ്പിക്കുന്ന ആള്‍ തന്നെയാണ് ഞാൻ. അത് ഞാൻ തുടരുകയും ചെയ്യും- പാ രഞ്ജിത്ത് പറയുന്നു.

Follow Us:
Download App:
  • android
  • ios