എങ്ങനെ 1000 കോടി ചിലവില്‍ ഒരു ഇന്ത്യന്‍ ചിത്രം യഥാര്‍ത്ഥ്യമാകുമെന്ന് വിവരിച്ച് സംവിധായകന്‍ വിഎ ശ്രീകുമാര്‍. ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാര്‍ത്ത പ്രഭാതത്തില്‍ നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയിലെ ഏറ്റവും മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ഇതിഹാസചിത്രത്തിനെക്കുറിച്ച് സംവിധായകന്‍ മനസ് തുറന്നത്. എന്ത് കൊണ്ട് ഭീമനായി മോഹന്‍ലാലിനെ കാസ്റ്റ് ചെയ്തു എന്ന കാര്യവും ശ്രീകുമാര്‍ വ്യക്തമാക്കി. ചിത്രത്തില്‍ ആരോക്കെ അഭിനയിക്കും എന്നത് സംബന്ധിച്ചുള്ള വിശദീകരണവും ശ്രീകുമാര്‍ അഭിമുഖത്തില്‍ നല്‍കുന്നുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള ഒരു കാസ്റ്റിംഗ് ഏജന്‍സിയെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇതുവരെ സിനിമാമേഖലയില്‍ ഇല്ലാതിരുന്ന നിര്‍മ്മാതാവ് ബിആര്‍ ഷെട്ടി സിനിമയിലേക്ക് കടന്നുവരുന്നതിനേക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരു ചടങ്ങില്‍ വെച്ച് ബിആര്‍ ഷെട്ടിയെ കണ്ടപ്പോള്‍ അദ്ദേഹം മഹാഭാരതത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു. തന്റെ കൈയില്‍ തിരക്കഥയുള്ളകാര്യം പറഞ്ഞു. രണ്ടാമൂഴം വായിച്ചുനോക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. തിരക്കഥയും അയച്ചു കൊടുത്തു. വായിച്ച ശേഷം എന്ന് തുടങ്ങാമെന്നാണ് ബിആര്‍ ഷെട്ടി ചോദിച്ചത്.

അഭിമുഖം വീഡിയോ കാണാം