നവാഗതനായ സൈജു എസ് എസ് സംവിധാനം ചെയ്യുന്ന ഇര എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ഗോകുല്‍ സുരേഷും നിരഞ്ജനയും ഒന്നിക്കുന്ന ചിത്രത്തിലെ രണ്ടാമത്തെ പ്രണയഗാനമാണ് പുറത്തിറങ്ങിയത്.

വിജയ് യേശുദാസും സിത്താര കൃഷ്ണ കുമാറും ചേര്‍ന്ന് ആലപിച്ച 'ഏതോ പാട്ടിന്‍ ഈണം' എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണം നല്‍കിയിരിക്കുന്നത്.

 'ഒരു മൊഴി പറയാം' എന്ന ഗാനം രണ്ടുദിവസം മുന്‍പാണ് പുറത്തിറങ്ങിയത്. ഉണ്ണി മുകുന്ദനും മിയയും ഒന്നിച്ചഭിനയിച്ച ഈ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വൈശാഖും ഉദയ്കൃഷ്ണയും നിര്‍മിക്കുന്ന ആദ്യ ചിത്രമാണിത്.