ദിലീപ് മാധ്യമ പ്രവര്‍ത്തകനോട് പറഞ്ഞ അതേ വാക്കുകളാണിത്

മലയാളത്തിന്റെ യുവതാരം ഉണ്ണിമുകുന്ദനും ഗോകുല്‍ സുരേഷും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് ഇര. ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങിയതോടെ ചര്‍ച്ചയാവുകയാണ്. ചിത്രത്തിന്റെ പേര് വന്നത് മുതല്‍ മാധ്യമങ്ങളില്‍ പ്രാധാന്യം നേടിയിരുന്നു. പ്രമുഖ നടന്റെ ജീവിതവുമായി ബന്ധപ്പെട്ടതായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

 മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ നടന്ന സംഭവങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതാണ് പുതിയ ടീസര്‍. തെളിവെടുപ്പിനായി ഹോട്ടലില്‍ എത്തിയപ്പോള്‍ ദിലീപ് എന്തിനാ ചേട്ടാ വെറുതെ വായില്‍ തോന്നിയതൊക്കെ വിളിച്ച് പറയുന്നത് എന്ന് ഒരു മാധ്യമ പ്രവര്‍ത്തകനോട് ചോദിച്ചിരുന്നു. ഈ സംഭാഷണവും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 ചെയ്യാത്ത കുറ്റത്തിന് പോലീസ് കുറ്റവാളിയാകുന്ന ഒരു യുവാവിന്റെ നിരപരാധിത്വം തെളിയിക്കാന്‍ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ഇര.

 സൂപ്പര്‍ഹിറ്റ് ചിത്രം ഒരുക്കിയ വൈശാഖ് ഉദയകൃഷ്ണയും ആദ്യമായി നിര്‍മിക്കുന്ന ചിിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. സൈജു എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവീണ്‍ ജോണ്‍ ആണ് തിരക്കഥ എഴുതുന്നത്. മിയ, നിരഞ്ജന, ലെന, കൈലാസ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗോപിസുന്ദറാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.