ത്രില്ലടിപ്പിക്കാന്‍ ബോളിവുഡില്‍ നിന്ന് ഇറാദ എത്തുന്നു. അര്‍ഷദ് വാര്‍സിയും നസറുദ്ദീന്‍ ഷായും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ വലിയ ആകാംക്ഷ സമ്മാനിക്കുന്നു.

ഏറെ പ്രേക്ഷകപ്രശംസ നേടിയ ഇഷ്ഖിയ, ദേദ് ഇഷ്ഖിയ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നസറുദ്ദീന്‍ ഷായും അര്‍ഷദ് വാര്‍സിയും വീണ്ടും കൈകോര്‍ക്കുകയാണ് ഇറാദയിലൂടെ. കുറ്റാന്വേഷണകഥയുമായി എത്തുന്ന ചിത്രം ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്നു. അപര്‍ണ സിംഗ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ പ്രതീക്ഷകളുയര്‍ത്തുന്നു.
ഒരു ബോംബ് സ്ഫോടനം അന്വേഷിക്കാനെത്തുന്ന എന്‍ഐഎ ഉദ്യോഗസ്ഥനായിട്ടാണ് അര്‍ഷദ് വാര്‍സി വേഷമിടുന്നത്. വിരമിച്ച സൈനികനായി നസറുദ്ദീന്‍ ഷായും എത്തുന്നു. ദിവ്യ ഭാരതിയാണ് മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
താരങ്ങളുടെ മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ ഇറാദയില്‍ പ്രതീക്ഷിക്കാമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ഫെബ്രുവരി 17ന് സിനിമ തീയറ്ററുകളിലെത്തും.
