അടിയന്തരാവസ്‍ഥയുടെ അനന്തരാവസ്‍ഥകളുടെ പശ്ചാത്തലത്തില്‍ ഇറങ്ങിയ സിനിമയാണ് ഇരകള്‍. 1985ലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. കെ ജി ജോര്‍ജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്‍ത ചിത്രം മികച്ച രണ്ടാമത്തെ സിനിമയ്‍ക്കും മികച്ച കഥയ്‍ക്കുമുള്ള സംസ്ഥാന അവാര്‍ഡുകള്‍ നേടിയിരുന്നു. നിരൂപകപ്രശംസ നേടിയ ചിത്രം പ്രദര്‍ശനത്തിനെത്തി 30 വര്‍ഷം കഴിയുന്പോള്‍ മറ്റൊരു ബഹുമതി കൂടി നേടിയിരിക്കുകയാണ്. മലയാളത്തില്‍ ഇതുവരെയുണ്ടായ മികച്ച തിരക്കഥയ്‍ക്കുള്ള മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ് ആണ് 'ഇരകള്‍' നേടിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പത്ത് വിമര്‍ശകര്‍ ചേര്‍ന്ന് തെരഞ്ഞെടുത്ത 10 സിനിമകളാണ് പുരസ്‍കാരസമിതിയുടെ മുന്നില്‍വന്നത്. ഇതില്‍ നിന്നാണ് ഇരകളുടെ തിരക്കഥ മികച്ച സൃഷ്‍ടിയായി തെരഞ്ഞെടുത്തത്. മീന ടി പിള്ള, സി എസ് വെങ്കിടേശ്വരന്‍, വി സി ഹാരിസ് എന്നിവരാണ് ജൂറി. മേയ് 28നു എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ കെ ജി ജോര്‍ജ്ജിന് അവാര്‍‌ഡ് സമ്മാനിക്കും. ശില്‍‌പ്പവും 50,000 രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്.