നാല്‍പ്പത്തിയേഴാം അന്താരാഷ്‍ട്ര ചലച്ചിത്രമേളയല്‍ സുവര്‍ണ മയൂരം ഇറാനിയന്‍ സിനിമയായ ഡോട്ടറിന്. റേസ മിര്‍കരിമിയാണ് സിനിമ സംവിധാനം ചെയ്‍തിരിക്കുന്നത്. ദ ഡോട്ടറിലെ അഭിനയത്തിന് ഫര്‍ഹാദ് അസ്ലാനി മികച്ച നടനായി. കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ഗോവ മുഖ്യമന്ത്രി നാരായണ്‍ പര്‍സേക്കര്‍, ഗവര്‍ണര്‍ മൃദുല സിന്‍ഹ, സംവിധായകന്‍ എസ് എസ് രാജമൗലി എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്‍തു.

പുരസ്‍കാരങ്ങള്‍
മികച്ച സിനിമ: ഡോട്ടര്‍ (ഇറാന്‍)

മികച്ച നടന്‍‍- ഫര്‍ഹാദ് അസ്ലാനി, ചിത്രം- ദ ഡോട്ടര്‍ (ഇറാന്‍)

മികച്ച നടി- എലീന വാസ്‌ക. ചിത്രം മെലോ മഡ് (ലാറ്റ്വിയ)

മികച്ച സംവിധായകന്‍- സോണര്‍ കാനര്‍, ബാരിസ് കായ, ചിത്രം: റൗഫ് (തുര്‍ക്കി)

പ്രത്യേക ജൂറി പുരസ്‌കാരം- ദ ത്രോണ്‍, (ദക്ഷിണ കൊറിയ), സംവിധായകന്‍ ലീ ജൂന്‍ ഇക്

ഐ.സി.എഫ്.ടി. യുണെസ്‌ക്കോ ഗാന്ധി അവാര്‍ഡ്- കോള്‍ഡ് ഓഫ് കലന്ദര്‍ ( തുര്‍ക്കി), സംവിധാനം: മുസ്‍തഫ കാര

ഐസിഎഫ്ടി. യുണെസ്‌ക്കോ ഗാന്ധി അവാര്‍ഡിന്റെ പ്രത്യേക പുരസ്‌കാരം-  അപ്പോളജി (കാനഡ), സംവിധാനം- ടിഫാനി ഹിസിങ്.