കഴിഞ്ഞ വര്‍ഷം ജീവിതത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയതാണെന്നും അപരിചിതര്‍ പോലും മാലാഖമാരായിരുന്നുവെന്നും അവര്‍ എഴുതി.
മുംബൈ: കാന്‍സര്‍ ബാധിതനായി സിനിമയില്‍നിന്ന് വിട്ടുനിന്ന ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ മടങ്ങി വരുന്നു. ഹിന്ദി മീഡിയം എന്ന സിനിമയുടെ രണ്ടാംഭാഗമായ അംഗ്രീസി മീഡിയം എന്ന ചിത്രത്തിലൂടെയാണ് ഇര്‍ഫാന്റെ മടങ്ങി വരവ്. താരത്തിന്റെ മടങ്ങിവരവിനായി കൂടെനിന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച് ഭാര്യ സുതാപ സിക്ദര്‍ ഫേസ്ബുക്കില്‍ ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെച്ചു.
കഴിഞ്ഞ വര്‍ഷം ജീവിതത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയതാണെന്നും അപരിചിതര്‍ പോലും മാലാഖമാരായിരുന്നുവെന്നും അവര്‍ എഴുതി. ചിത്രത്തില്‍ രാധിക മദന്‍ ഇര്‍ഫാന്റെ മകളായി അഭിനയിക്കും. കരീന കപൂര്‍ ഖാനാണ് ചിത്രത്തിലെ നായിക. ടിഗ്മന്‍സു ദുലിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
'ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍' ബാധിച്ച ഇര്‍ഫാന്‍ ലണ്ടനില്‍ ചികിത്സ പൂര്‍ത്തിയാക്കി മാര്‍ച്ചിലാണ് തിരിച്ചെത്തിയത്. അദ്ദേഹം സന്ദര്‍ശകരെ ഒഴിവാക്കിയിരുന്നു. അതേസമയം ഇര്‍ഫാര്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ട് ഉടന്‍ തുടങ്ങാമെന്ന് അദ്ദേഹം അറിയിച്ചതായും സംവിധായകന്‍ ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു.
