എന്നാല്‍ വേര്‍പിരിയലിനു ശേഷം കത്രീന പുതിയ കാമുകനെ കണ്ടെത്തി എന്നാണു വാര്‍ത്തകള്‍. കത്രീന പിടിച്ചത് വലിയ പുളികൊമ്പാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലവന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയാണത്രെ കത്രീനയുടെ പുതിയ കാമുകന്‍.

അമിതാഭ് ബച്ചനും അനില്‍ കപൂറും ഒരുക്കിയ ദീപാവലിയാഘോഷത്തില്‍ ഇരുവരും ഒന്നിച്ചാണത്രെ പങ്കെടുത്തത്. ഇരുവരും ഒരേ കാറിലാണ് എത്തിയത്. കത്രീന വെള്ള സാരിയായിരുന്നു ധരിച്ചിരുന്നത്. കുര്‍ത്തയും പൈജാമയുമായിരുന്നു ആകാശിന്‍റെ വേഷം.
