ഷാഹിദ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ചാ വിഷയം
മുംബൈ:ബി ടൗണിലെ ക്യൂട്ടസ്റ്റ് ദമ്പതികളാണ് ഷാഹിദ് കപൂറും മിറ രജപുത്തും. ഷാഹിദും മിറയും ഇവരുടെ പ്രിയപ്പെട്ട മകള് മിഷയും ബൊളിവുഡിന്റെ ക്യാമറക്കണ്ണുകള്ക്കും ആരാധകര്ക്കും പ്രിയങ്കരമാണ്. ഷാഹിദ് ഇന്സ്റ്റാഗ്രാമില് പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ഫോട്ടോയാണ് ഇപ്പോള് ആരാധകരുടെ ചര്ച്ചാ വിഷയം. ബിഗ് സിസ്റ്റര് എന്ന എഴുതിയതിനൊപ്പം മിഷയുടെ മനോഹരമായ ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീണ്ടും അച്ഛനാകാന് പോകുന്നതിന്റെ സൂചനയാണ് ഒരു കൗതുക ചിത്രത്തിലൂടെ ഷാഹിദ് പങ്കുവെച്ചതെന്നാണ് ആരാധകര് കരുതുന്നത്. ഷാഹിദ് ചിത്രം പോസ്റ്റ് ചെയ്തതോടെ ആരാധകര് എന്തായാലും അഭിനന്ദനങ്ങള് അര്പ്പിച്ചുകൊണ്ടുള്ള കമന്റസുകളാണ്. 2015 ലാണ് ഷാഹിദ് കപൂറും മിറയും വിവാഹിതരാകുന്നത്.
