സ്വരയെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് അമ്മ ഇറ ഭാസ്‌കര്‍.

നാല് സുന്ദരിമാര്‍ ഒത്തുചേരുന്ന ഒരു സ്ത്രീപക്ഷ ബോളിവുഡ് ചിത്രമാണ് വീരെ ദ വെഡ്ഡിങ്. കരീന കപൂര്‍, സോനം കപൂര്‍, സ്വര ഭാസ്‍കര്‍, ശിഖ ടല്‍സാനിയ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. പെണ്‍സൗഹൃദത്തിന്‍റെ കഥപറയുന്ന ചിത്രം ഇതിനോടകം തന്നെ ഹിറ്റായി. കൂടാതെ പല വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രത്തില്‍ സ്വര ഭാസ്‌ക്കറിന്റെ ഒരു സ്വയംഭോഗ രംഗമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. സോഷ്യല്‍ മീഡിയില്‍ സ്വരയ്ക്ക് നേരെ കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നു. അതേസമയം, സ്വരയെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് അമ്മ ഇറ ഭാസ്‌കര്‍. 

'എനിക്ക് എന്‍റെ മകളെക്കുറിച്ച് അഭിമാനം ആണ്. മുമ്പ് ലൈംഗികത ഇന്ത്യന്‍ സിനിമകളില്‍ ചിത്രീകരിച്ചിട്ടില്ല. അതൊരു വിഷയം പോലും ആയിരുന്നില്ല. എന്നാല്‍ ഇന്ന് ലൈംഗികതയെന്ന ആശയത്തെ ഉള്‍ക്കൊളളാന്‍ ഇന്ത്യന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതാണ് ഇന്ത്യൻ സിനിമയെ വേറിട്ടു നിർത്തുന്നതും. സ്ത്രീകളുടെ ലൈംഗികത ചര്‍ച്ച ചെയ്യുന്ന ആദ്യ സിനിമ ഒന്നുമല്ല ഇത്' എന്നും ഇറ ഭാസ്കര്‍ അഭിപ്രായപ്പെട്ടു. ഫയര്‍, ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ എന്നീ ചിത്രങ്ങളെല്ലാം ഇതേ ആശയമാണ് സംവദിച്ചിരിക്കുന്നത് എന്നും ഇറ കൂട്ടിച്ചേര്‍ത്തു.