ന്യൂയോര്‍ക്ക്: പോണ്‍ താരം മിയ ഖലീഫയ്‌ക്കെതിരെ ഐഎസ് വധഭീഷണി. മിയയെ തലവെട്ടി കൊല്ലുമെന്നാണ് ഭീഷണി. തല വെട്ടുന്നതിന്റെ ചിത്രം സഹിതമാണ് മിയക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ട്വിറ്റര്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ദി സ്‌പോര്‍ട്‌സ് ജങ്കീസ് എന്ന വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഭീഷണിയെക്കുറിച്ച് മിയ ഖലീഫ വെളിപ്പെടുത്തിയത്.

ലബനീസ് അമേരിക്കന്‍ താരമായ മിയ ഖലീഫ പ്രമുഖ പോണ്‍ വെബ്‌സൈറ്റായ പോണ്‍ഹബിലെ മുന്‍ ഒന്നാം നമ്പര്‍ താരമാണ്. ബെയ്‌റൂട്ടില്‍ ജനിച്ച് 2000ത്തില്‍ യുഎസില്‍ കുടിയേറിയ മിയ ഖലീഫ 2014 പോണ്‍ സിനിമകളില്‍ അഭിനയിച്ച് തുടങ്ങിയത്. 2014 മുതല്‍ 2017 വരെ അവര്‍ പോണ്‍ സിനിമകളില്‍ അഭിനയിച്ചിരുന്നു. ഹിജാബ് ധരിച്ച് മിയ ഒരു പോണ്‍ വീഡിയോയില്‍ അഭിനയിച്ചത് വിവാദമായിരുന്നു.