ബ്രഹ്മാണ്ഡം ചിത്രം ബാഹുബലിയുടെ നിര്‍മ്മാതാക്കളുടെ വീടുകളിലും ഓഫീസിലും ആദായ നികുതി വകുപ്പിന്‍റെ റെയിഡ്. നിര്‍മ്മാതാക്കളായ ശോഭു യര്‍ലാഗഢ, പ്രസാദ് ദിവനേനി എന്നിവരുടെ മുംബൈയിലും ഡെല്‍ഹിയിലും ഉള്‍പ്പെടെയുള്ള വിവിധ നഗരങ്ങളിലെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് അധികൃതര്‍ ഒരേ സമയം റെയ്‍ഡ് നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച തുടങ്ങിയ റെയ്‍ഡ് മണിക്കൂറുകള്‍ നീണ്ടതായാണ് വിവരം.
ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്‍റെ വിതരണാവകാശം വന്‍തുകയ്ക്ക് വിവിധ വിതരണക്കാര്‍ക്ക് നിര്‍മ്മാതാക്കള്‍ വില്‍പ്പന നടത്തിയതായി വാര്‍ത്തകളുണ്ട്. ഇതിന് തൊട്ടു പിന്നാലെ നടന്ന റെയ്‍ഡ് തെലുങ്ക് സിനിമാ ലോകത്തെ ഞെട്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
