ന്യു ഡൽഹി: റോമിലെ അവസാന ദിനം, ആമിർ ഖാൻ ട്വീറ്റ് ചെയ്തു. കുടുംബത്തോടൊപ്പം റോമിൽ അവധിക്കാലം ആഘോഷിച്ച ആമിർ ഖാൻ റോമിലെ അവസാന ദിനത്തിൻ്റെ നിമിഷങ്ങൾ പകർത്തി ട്വിറ്ററിലൂടെ പങ്കുവെച്ചു.

വിജയ് കൃഷ്‍ണ സംവിധാനം ചെയ്യുന്ന ' തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ' എന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങിന് ശേഷമാണ് ആമിർ ഇറ്റലിയിലേക്ക് പോയത്.

ആമിറിനോടൊപ്പം ഭാര്യ കിരൺ റാവും മകൻ ആസാദ് റാവും  ഉണ്ടായിരുന്നു. കുടുംബത്തോടൊപ്പമുളള സെൽഫി ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ആരാധകർക്കായി ആമിർ പങ്കുവെച്ച  ചിത്രങ്ങളിൽ ആമിർ ഖാൻ ഐസ്ക്രീം കഴിക്കുന്ന ചിത്രം ഇതിനൊടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.

മൂക്കുത്തിയണിഞ്ഞാണ് ചിത്രങ്ങളിൽ ആമിർ. തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ എന്ന ചിത്രത്തിന് വേണ്ടിയാണ് ആമിർ ഖാൻ ഇങ്ങനെയാരു ലുക്കിൽ എത്തിയത്. രണ്ട് മാസം മുമ്പ്  ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ആമിറിൻ്റെ പുതിയ ലുക്ക് ആരാധകർ വൻ ആവേശത്തോടെയാണ് സ്വീകരിച്ചത്.