സഹസംവിധായകനായി എന്നതിന് അപ്പുറം പ്രണവ് മോഹൻലാലിന് സിനിമയില്‍ വലിയ പരിചയം ഇല്ല. എന്നാല്‍ പ്രണവിന്‍റെ ജീവിതം അറിയാന്‍ മലയാളിക്ക് കൗതുകമുണ്ട്. വീട്ടിലെ ജോലിക്കാരന്‍റെ മകനെ ജംഗിൾബുക്ക് സിനിമ കാണിക്കുവാന്‍ ഒരു മൾടിപ്ലക്സ് തിയറ്ററിലെത്തിയ പ്രണവിന്റെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരുന്നു.

അതിനിടയിലാണ് അനാർക്കലി നായിക പ്രിയ ഗോറിനൊപ്പം പ്രണവ് നിൽക്കുന്നുവെന്ന രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്. പെട്ടന്ന് പ്രണവ് ആണ് എന്ന രീതിയിലായിരുന്നു സോഷ്യല്‍ മീഡിയ പ്രചരണം. എന്നാല്‍ ഇത് സത്യമല്ലെന്നാതാണ് ശരി.

പ്രിയക്കൊപ്പം നിൽക്കുന്നത് പ്രണവ് അല്ല. തെലുങ്ക് നടൻ നവീൻ ചന്ദ്രയാണ്. പ്രിയ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയത്. പ്രണവിന്റെ മുഖവുമായി നവീന് സാദൃശ്യമുണ്ടും.