ദില്ലി: ചലിച്ചിത്ര നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരായ ലൈംഗികാപവാദക്കേസില്‍ പ്രതികരിച്ച് ബോളിവുഡ് തരം പ്രിയങ്ക ചോപ്ര. മെയര്‍ ക്ലെയര്‍ പവര്‍ ട്രിപ്പില്‍ സംസാരിക്കുകയായിരുന്നു താരം. സെക്സ് അല്ല ,അധികാരമാണ് ഇവിടുത്തെ വിഷയമെന്നാണ് ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരായ വിഷയത്തില്‍ പ്രിയങ്ക പറഞ്ഞത്.
ഒരു സ്ത്രീയുടെ ജീവിതത്തില്‍ നിന്ന് ഏറ്റവും ആദ്യം തട്ടിപ്പറിക്കാവുന്നത് അവരുടെ ജോലിയാണ്. നിങ്ങള്‍ എന്ത് വസ്ത്രം ധരിക്കണമെന്ന മറ്റൊരാളുടെ അഭിപ്രായം കേള്‍ക്കരുത്. രാത്രികളില്‍ ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കുന്നത് തോല്‍വികളെ കുറിച്ചുള്ള ഭയമാണ്. തോല്‍വികളെ പരാജയപ്പെടുത്താന്‍ ഇത് സഹായിക്കുന്നു എന്നും പ്രിയങ്ക പറയുന്നു. പരാജയം വീണ്ടും സംഭവിക്കാതിരിക്കുന്നതിന്‍റെ കാരണം തെറ്റുകള്‍ ആവര്‍ത്തിക്കാത്തത് ആണെന്നും പ്രിയങ്ക വ്യക്തമാക്കി.
