മേഴ്സലിന്റെ തകര്‍പ്പൻ വിജയത്തിന് ശേഷം എ ആര്‍ മുരുഗദോസും വിജയ്‍യും ഒന്നിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഒക്ടോബര്‍ 2ന് നടക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അഫിയിച്ചു. വലിയ ചടങ്ങായി ഓഡിയോ ലോഞ്ച് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ എവിടെവച്ചായിരിക്കും ഓഡിയോ ലോഞ്ച് എന്നത് അറിയിച്ചിട്ടില്ല.

സാമൂഹ്യ സന്ദേശമുള്ള ഒരു കൊമേഴ്സ്യല്‍ എന്റര്‍ടെയ്‍നറായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ട്. ലാസ് വെഗ‍സില്‍ വെച്ചുള്ള ഗാനരംഗത്തിന്റെ ചിത്രീകരണത്തിന് ശേഷം അടുത്തിടെയായിരുന്നു വിജയ് തിരിച്ചെത്തിയത്. ചിത്രത്തിന്റെ ഗാനരംഗത്തിന്റെ 20 സെക്കൻഡ് ഭാഗം ലീക്കായതും വാര്‍ത്തയായിരുന്നു. നിരവധി വിദേശ ഡാൻസര്‍മാരും ആ രംഗത്തുണ്ടായിരുന്നു. അവര്‍ വിജയ്‍യുടെ ഒപ്പം നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായിരുന്നു. വിജയ്‍ക്കു പുറമേ വരലക്ഷ്‍മി ശരത് കുമാറാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ ആര്‍ റഹ്‍മാൻ സംഗീതസംവിധാനം നിര്‍വഹിക്കുന്നു.