ബോളിവുഡ് താരം സൽമാൻ ഖാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 12 കോടി രൂപ സഹായം നൽകിയെന്ന് ജാവേദ് ജാഫ്രി ട്വീറ്റ് ചെയ്തിരുന്നു. അതിന് സൽമാനെ അഭിനന്ദിച്ചാണ് ജാവേദ് ട്വീറ്റ് ചെയ്തിരുന്നത്. എന്നാൽ ജാവേദ് ഇപ്പോൾ പുലിവാൽ പിടിച്ചിരിക്കുകയാണ്. സൽമാൻ 12 കോടി നൽകിയെന്ന ട്വീറ്റ് ജാവേദ് നീക്കം ചെയ്തു.
പ്രളയത്തിൽ മുങ്ങിയ കേരളത്തിന് നിരവധി പേരാണ് സഹായവുമായി എത്തുന്നത്. ബോളിവുഡ് താരം സൽമാൻ ഖാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 12 കോടി രൂപ സഹായം നൽകിയെന്ന് ജാവേദ് ജാഫ്രി ട്വീറ്റ് ചെയ്തിരുന്നു. അതിന് സൽമാനെ അഭിനന്ദിച്ചാണ് ജാവേദ് ട്വീറ്റ് ചെയ്തിരുന്നത്. എന്നാൽ ജാവേദ് ഇപ്പോൾ പുലിവാൽ പിടിച്ചിരിക്കുകയാണ്. സൽമാൻ 12 കോടി നൽകിയെന്ന ട്വീറ്റ് ജാവേദ് നീക്കം ചെയ്തു.
'സല്‍മാന്റെ ഖാന്റെ സംഭാവനയുമായി ബന്ധപ്പെട്ട് ഞാന്‍ ഒരു ട്വീറ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മുന്‍കാലജീവിതം പരിശോധിച്ചാല്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ടാണ് അങ്ങനെ എഴുതിയതെന്ന്. എന്തായാലും ആ ട്വീറ്റ് നീക്കം ചെയ്യുന്നു. വാര്‍ത്തയുടെ സ്ഥിരീകരണം അറിഞ്ഞശേഷം വീണ്ടും ട്വീറ്റ് ചെയ്യുന്നതായിരിക്കും എന്നാണ് ജാവേദ് ജാഫ്രി കുറിച്ചത്.
സല്‍മാന്‍ ഖാന്‍ കേരളത്തിന് 12 കോടി നല്‍കിയെന്ന് കേട്ടു ഇതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്നതായിരുന്നു ജാവേദ് ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് എന്തിനെന്ന് ചോദിച്ച് ഇദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്. ഒടുവില്‍ വിമര്‍ശനം രൂക്ഷമായതോടെ തന്റെ ട്വീറ്റ് ജാവേദ് തന്നെ നീക്കം ചെയ്യുകയായിരുന്നു.
