ഓർമ്മയുണ്ടല്ലോ എന്ന ചോദ്യവും ഒരു ഷേക്ക് ഹാൻഡും, വോട്ട് ചോദിച്ച് ജഗദീഷ്- വീഡിയോ
കടുത്ത മത്സരത്തെ ഓർമ്മിപ്പിക്കുന്ന വേഗതയിലാണ് ചെങ്ങന്നൂരിൽ ജഗദീഷിന്റെ പ്രചാരണം. പ്രചാരണത്തിലെ താരപ്പോരിൽ ജഗദീഷ് കൂടി എത്തിയതോടെ യുഡിഎഫ് പ്രവർത്തകരും ആവേശത്തിലായി.

സ്ഥാനാർത്ഥികളെ പോലും തോൽപ്പിക്കുന്ന സ്പീഡിലാണ് ജഗദീഷിൻറെ പ്രചാരണം. ഓർമ്മയുണ്ടല്ലോ എന്ന ചോദ്യവും ഒരു ഷേക്ക് ഹാൻഡും ഇതാണ് വോട്ടഭ്യർത്ഥനയുടെ സ്റ്റൈൽ.. ഓടി ഓടി താരം വോട്ടുപിടിക്കുമ്പോൾ ഒപ്പമെത്താനാതെ കിതച്ച് പ്രവർത്തകർ. സ്‍പീഡ് ബ്രേക്കറായി സെൽഫിക്കാർ എത്തുമ്പോഴാണ് പ്രവർത്തകർക്ക് ആശ്വാസം.
ഒരു സ്ഥാനാർത്ഥിയുടെ മനസ്സറിഞ്ഞാണ് പത്തനാപുരത്തെ മുൻ സ്ഥാനാർത്ഥി ഇങ്ങ് ചെങ്ങന്നൂരിലെത്തിയത്.
പുലിയൂർ പഞ്ചായത്തിലെത്തിയപ്പോൾ സ്ഥാനാർത്ഥിക്കൊപ്പമായി താരത്തിൻറെ പ്രചരണം.
സുരേഷ് ഗോപിയും മുകേഷും കെപിഎസി ലളിതയുമെല്ലാം എതിർ ചേരിയിൽ നിറയുമ്പോൾ തങ്ങളും കുറയ്‍ക്കില്ല എന്ന് ഡി വിജയകുമാർ.
