Asianet News MalayalamAsianet News Malayalam

തമ്മില്‍ ഭിന്നതയില്ലെന്ന് ജഗദീഷും സിദ്ധിഖും

താരസംഘടനയില്‍ ഭിന്നതയുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഡബ്യുസിസിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് ഔദ്യോഗിക വക്താവ് എന്ന നിലയില്‍ ജഗദീഷ് പ്രസ്താവനയുമായി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ വിഷയത്തില്‍ സിദ്ദിഖും കെപിഎസി ലളിതയും വാര്‍ത്താസമ്മേളനം നടത്തിയത് കാര്യങ്ങള്‍ വഷളാക്കി. സിദ്ധിഖിന്റെയും കെപിഎസി ലളിതയുടെയും പ്രസ്താവനകളെ വിമര്‍ശിച്ച് ജഗദീഷ് രംഗത്ത് എത്തുകയും ചെയ്‍തു. സിദ്ധിഖിന്റെ വിമര്‍ശിക്കുന്ന ജഗദീഷിന്റെ ശബ്‍ദം ചോരുകയും ചെയ്‍തു. എന്നാല്‍ തങ്ങള്‍ തമ്മില്‍ ഭിന്നതയിലെന്നാണ് ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജഗദീഷും സിദ്ധിഖും പറയുന്നു.

Jagadeesh
Author
Kochi, First Published Oct 19, 2018, 2:56 PM IST

താരസംഘടനയില്‍ ഭിന്നതയുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഡബ്യുസിസിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് ഔദ്യോഗിക വക്താവ് എന്ന നിലയില്‍ ജഗദീഷ് പ്രസ്താവനയുമായി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ വിഷയത്തില്‍ സിദ്ദിഖും കെപിഎസി ലളിതയും വാര്‍ത്താസമ്മേളനം നടത്തിയത് കാര്യങ്ങള്‍ വഷളാക്കി. സിദ്ധിഖിന്റെയും കെപിഎസി ലളിതയുടെയും പ്രസ്താവനകളെ വിമര്‍ശിച്ച് ജഗദീഷ് രംഗത്ത് എത്തുകയും ചെയ്‍തു. സിദ്ധിഖിന്റെ വിമര്‍ശിക്കുന്ന ജഗദീഷിന്റെ ശബ്‍ദം ചോരുകയും ചെയ്‍തു. എന്നാല്‍ തങ്ങള്‍ തമ്മില്‍ ഭിന്നതയിലെന്നാണ് ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജഗദീഷും സിദ്ധിഖും പറയുന്നു.

പ്രസിഡന്‍റ് പറഞ്ഞത് അഭിനേത്രികള്‍ തിരിച്ച് വരുന്നതില്‍ സന്തോഷമുണ്ടെന്നാണ്. താന്‍ അത് പറഞ്ഞപ്പോള്‍ അതിലെ നടപടിക്രമങ്ങളാണ് സിദ്ധിഖ് പറഞ്ഞത്. ഈ പ്രശ്നം ജനറല്‍ ബോഡി വിളിച്ച് കൂട്ടി ചര്‍ച്ച ചെയ്യാമെന്ന് കഴിഞ്ഞ മൂന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ തീരുമാനിച്ചതാണ്. ജനറല്‍ ബോഡി കൂടില്ലെന്ന് സിദ്ധിഖ് പറഞ്ഞിട്ടില്ല. വാര്‍ഷിക ജനറല്‍ ബോഡി കൂടിയാല്‍ മതിയെന്ന അഭിപ്രായമാണ് സിദ്ധിഖ് പറഞ്ഞത്. മൂന്നില്‍ ഒന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ ജനറല്‍ ബോഡ‍ി വിളിക്കാവൂ എന്നാണ് നിയമമെന്നും ജഗദീഷ് പറഞ്ഞു. തങ്ങള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കം സുഹൃത്തുക്കള്‍ തമ്മിലുള്ളതാണെന്നും അത് സംഘടയുടെ പ്രശ്‍നമായി കണക്കാക്കരുതെന്നും ജഗദീഷ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios