മോഹന്‍ലാല്‍ പ്രചാരണത്തിനെത്തിയതില്‍ 'അമ്മ' അംഗങ്ങള്‍ക്ക് വേദനയുണ്ടെന്ന് ജഗദീഷ് . അതിന്റെ പ്രതിഫലനമായിട്ടാണ് സലിം കുമാര്‍ രാജിവച്ചത്. മോഹന്‍ലാല്‍ എത്തിയത് ബ്ലാക്‍മെയില്‍ രാഷ്‌ട്രീയത്തിന്റെ ഭാഗമായാണെന്ന് കരുതുന്നില്ല. മോഹന്‍ലാല്‍ ബ്ലാക്‍മെയില്‍ ചെയ്യപ്പെടാവുന്ന ആളാണെന്ന് കരുതുന്നില്ലെന്നും ജഗദീഷ് പറഞ്ഞു.
നടന്‍ സലിം കുമാര്‍ 'അമ്മ' സംഘടനയില്‍ നിന്ന് രാജിവച്ചിരുന്നു. താരപോരാട്ടത്തില്‍ പക്ഷം പിടിക്കരുതെന്നും നിര്‍ദ്ദേശമുണ്ടെന്നും ഇത് ലംഘിക്കപ്പെട്ടുവെന്ന് സലിം കുമാര്‍ പറഞ്ഞു. പത്തനാപുരത്ത് താരങ്ങള്‍ പ്രചാരണത്തിനിറങ്ങിയതില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ സലിം കുമാര്‍ സംഘടനയില്‍ നിന്ന് രാജിവച്ചിരിക്കുന്നത്.
