ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്‍ത മ്യൂസിക്കല്‍ വീഡിയോയുടെ ട്രെയിലര്‍ പുറത്തുവിട്ടു. കരി എന്ന മ്യൂസിക്കല്‍ വീഡിയോയില്‍ നടന്‍ കൃഷ്‍ണകുമാറിന്റെ മകള്‍ അഹാന കൃഷ്‍ണകുമാറിന്റെ അഭിനയിച്ചിരിക്കുന്നത്. ഫാബിം സഫറും വീഡിയോയിലുണ്ട്.

മ്യൂസിക്കല്‍ വീഡിയോയുടെ ട്രെയിലറില്‍ അഹാന കൃഷ്‍ണകുമാറിന്റെ ആക്ഷന്‍ രംഗങ്ങളുമുണ്ട്. മനു മഞ്ജിത് എഴുതിയ ഗാനം പാടിയിരിക്കുന്നത് സൂരജ് സന്തോഷ് ആണ്. മസാല കോഫി മ്യൂസിക് ബാന്‍ഡിന്റേതാണ് സംഗീതം. നിമിഷ് രവിയാണ് മ്യൂസിക്കല്‍ വീഡിയോയുടെ ഛായാഗ്രാഹകന്‍.