സൂചിയില്‍ നൂല്‍ കോര്‍ക്കുന്ന മത്സരത്തില്‍ വെല്ലുവിളി ഏറ്റെടുത്ത് ജാൻവി കപൂറും സഹോദരി ഖുശി കപൂറും.  നിശ്ചിത സമയത്തിനുള്ളില്‍ തന്നെ മത്സരം പൂര്‍ത്തിയാക്കിയ ജാൻവി കപൂര്‍ തന്റെ ആദ്യ ചിത്രത്തിലെ നായകനായ ഇഷാൻ ഘട്ടറെ ചലഞ്ച് ചെയ്യുകയും ചെയ്‍തു.


സൂയി ധാഗ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് സൂചിയില്‍ നൂല്‍ കോര്‍ക്കുന്ന  ചലഞ്ച്. ചിത്രത്തിലെ നായകനായ വരുണ്‍ ധവാൻ ആദ്യം അക്ഷയ് കുമാറിനെ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍ വിജയിക്കാനാകാതിരുന്ന അക്ഷയ് കുമാര്‍ സച്ചിന്‍ ടെൻഡുല്‍ക്കറെ ചലഞ്ച് ചെയ്‍തിരുന്നു.

 രാജ്യത്തെ കൈത്തുന്നല്‍ തൊഴിലളികളുടെ ജീവിതമാണ് സൂയി ധാഗ എന്ന സിനിമയില്‍ പറയുന്നത്. അനുഷ്ക ശര്‍മ്മയാണ് ചിത്രത്തിലെ നായിക. മധ്യവയസ്‍കയായ ഗ്രാമീണ സ്ത്രീയായിട്ട് ആണ് അനുഷ്‍ക ശര്‍മ്മ ചിത്രത്തില്‍ അഭിനയിക്കുന്നത്. ശരത് കതാരിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്‍തംബര്‍ 28നാണ് ചിത്രം റിലീസ് ചെയ്യുക.