മോഹൻലാലുമൊത്ത് സിനിമ ചെയ്യാനാകാത്തതിന്റെ കാരണം വെളിപ്പെടുത്തി ജയരാജ്

ജയരാജും മോഹൻലാലും ഇതുവരെ ഒന്നിച്ച് ഒരു സിനിമ ചെയ്‍തിട്ടില്ല. കാരണമെന്തെന്നു ചോദിച്ചാല്‍ അത് തന്റെ തെറ്റാണെന്നായിരിക്കും ജയരാജിന്റെ മറുപടി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജയരാജ് ഇക്കാര്യം പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മോഹൻലാലുമായി ഒരു സിനിമ തീരുമാനിച്ചിരുന്നെങ്കിലും അത് നടക്കാതെ പോകുകയായിരുന്നുവെന്ന് ജയരാജ് പറയുന്നു. ദേശാടനത്തിന് ശേഷം മോഹൻലാലിന്റെ കമ്പനി എനിക്ക് ഒരു സിനിമ ഓഫര്‍ ചെയ്യുകയായിരുന്നു. മഴയുടെ പശ്ചാത്തലത്തില്‍ ഒരു സിനിമ ചെയ്യാനായിരുന്നു ആലോചിച്ചത്. കോസ്റ്റ്യൂം വാങ്ങിച്ചിരുന്നു. പാട്ടുകളുടെ റെക്കോര്‍ഡും നടന്നിരുന്നു. പക്ഷേ എന്റെ ജീവിതത്തിലുണ്ടായ ഒരു സാഹചരച്യത്തില്‍ ആ സിനിമ ചെയ്യാൻ കഴിഞ്ഞില്ല. അതൊരു പക്ഷേ അദ്ദേഹത്തിന് വിഷമമുണ്ടാക്കിയിട്ടുണ്ടാകും. പിന്നീട് പല തിരക്കഥകളും അദ്ദേഹത്തിന് നല്‍‌കിയെങ്കിലും അത് മുന്നോട്ടുപോയില്ല- ജയരാജ് പറയുന്നു. അന്ന് സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോള്‍ അദ്ദേഹം കുടുംബവുമൊത്ത് ദക്ഷിണാഫ്രിക്കയില്‍ ആയിരുന്നു. അവിടെ നിന്ന് സിനിമ ചെയ്യാനായി അദ്ദേഹം മടങ്ങി വരുകയായിരുന്നു. ഇവിടെ എത്തിയപ്പോഴാണ് സിനിമ ഉപേക്ഷിച്ചത് അദ്ദേഹം അറിയുന്നുത്. അദ്ദേഹം ഒന്നേ പറഞ്ഞുള്ളൂ, നേരത്തെ ഒന്ന് പറയാമായിരുന്നില്ലേ.. എന്റെ ഭാഗത്തുണ്ടായ തെറ്റാണ് അത്. അദ്ദേഹം തയ്യാറാണെങ്കില്‍ സിനിമ ചെയ്യാൻ തയ്യാറാണ്- ജയരാജ് പറയുന്നു.