മലയാളികളുടെ ഹൃദയം കവര്‍ന്ന ചിത്രമായിരുന്നു പത്മരാജന്‍ സംവിധാനം ചെയ്ത 'അപരന്‍'. തന്നോട് സാദൃശ്യമുള്ള അപരനെത്തേടി നടക്കുന്ന നായകന്റെ കഥ പറയുന്ന അപരന്‍ ജയറാമിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു.
അപരനായി അദ്ദേഹം മലയാള സിനിമയിലേക്ക് കടന്നു വന്നിട്ട് 30 വര്‍ഷം തികഞ്ഞു. ഭാര്യ പാര്‍വതിയേയും കണ്ടുമുട്ടിയിട്ട് 30 വര്‍ഷം തികഞ്ഞു. ഇക്കാര്യം ജയറാം തന്നെയാണ് ഫേസ്ബുക്കില്‍ കുറിച്ചത്. അശ്വതിയെ കണ്ടുമുട്ടിയിട്ട് 30 വര്‍ഷം തികയുന്നു. ഈ കാലമത്രയും എന്നെ നിലനിര്‍ത്തിയ എന്റെ ഗുരുക്കന്മാരുടെ അനുഗ്രഹത്തിനും, എന്റെ പ്രിയ പ്രേക്ഷകരുടെ സ്‌നേഹത്തിനും ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു. സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ജയറാം. അദ്ദേഹം കുറിച്ചു.
അപരന്‍ 1988 ലാണ് പുറത്തിറങ്ങിയത്. ജയറാം നായകനായി അഭിനയിച്ച ആദ്യ ചിത്രമാണിത്. അപരന്‍ എന്ന പേരില്‍ തന്നെ പി . പത്മരാജന്‍ എഴുതിയ ചെറുകഥയുടെ ചലച്ചിത്ര ആവിഷഷ്‌കാരമാണിത്.
ജയറാം ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
അപരനായി മലയാള സിനിമയിലേക് ഞാൻ കടന്നു വന്നിട്ട് ഇന്നേക്ക് 30 വർഷം തികയുന്നു. അശ്വതിയെ കണ്ടു മുട്ടിയതിനും 30 വർഷം തികയുന്നു. ഈ കാലമത്രെയും എന്നെ നില നിർത്തിയ എന്റെ ഗുരുക്കന്മാരുടെ അനുഗ്രഹത്തിന്നും , എന്റെ പ്രിയ പ്രേക്ഷകരുടെ സ്നേഹത്തിനും ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു.
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ജയറാം
