പഞ്ചവര്‍ണ്ണതത്തയുടെ ട്രെയിലര്‍ കാണാം

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണതത്തയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ജയറാമും കുഞ്ചാക്കോ ബോബനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വൻ മേക്കോവറിലാണ് ജയറാം ചിത്രത്തില്‍ അഭിനയിക്കുന്നത്. രാഷ്‍ട്രീയക്കാരന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത്. നായികയായി അനുശ്രീയും വേഷമിടുന്നു. സലിംകുമാര്‍, കുഞ്ചൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. രമേഷ് പിഷാരടിയും ഹരി പി നായരുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.