ജയറാം നായകനാവുന്ന പുതിയ ചിത്രം ഗ്രാന്‍റ് ഫാദറിന്‍റെ പൂജ കൊച്ചിയിൽ നടന്നു. മോഹൻലാലും മമ്മൂട്ടിയും ചേർന്നാണ് വിളക്ക് കൊളുത്തിയത്.

ജയറാം നായകനാവുന്ന പുതിയ ചിത്രം ഗ്രാന്‍റ് ഫാദറിന്‍റെ പൂജ കൊച്ചിയിൽ നടന്നു. മോഹൻലാലും മമ്മൂട്ടിയും ചേർന്നാണ് വിളക്ക് കൊളുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏറ്റവും പുതിയ ജയറാം ചിത്രം ഗ്രാൻഡ് ഫാദറിന്‍റെ പൂജയ്‍ക്ക് വലിയ താര നിരയായിരുന്നു കൊച്ചിയിൽ. മോഹൻലാലും മമ്മൂട്ടിയും അടക്കം ഒട്ടേറെ താരങ്ങൾ പങ്കെടുത്തു. ഒരു സാധാരണ കുടുംബത്തിലെ മുത്തച്ഛനും കൊച്ചുമകനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്.

ബഷീറിന്‍റെ പ്രേമലേഖനത്തിന് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്രാന്‍റ് ഫാദര്‍.

ദിവ്യ പിള്ളയാണ് നായിക. ഹരീഷ് കണാരന്‍, സുരഭി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. അടുത്ത വിഷുവിന് ചിത്രം പ്രദർശനത്തിനെത്തും.