അവധിക്കാലം ആഘോഷമാക്കാൻ കുട്ടികൾക്കൊപ്പം ചലച്ചിത്രതാരം ജയസൂര്യ. എറണാകുളം ജില്ലാ കലക്ടർ എം ജി രാജമാണിക്യത്തിന്റെ നേതൃത്വത്തിലുള്ള അൻപൊടു കൊച്ചി പദ്ധതിയുടെ ഭാഗമായി എറണാകുളം തമ്മനം ശാന്തിപുരം കോളനിയിലെ കുട്ടികളുമായാണ് ജയസൂര്യ സമയം ചിലവഴിച്ചത്.
പ്രിയ നടന്‍റെ വിശേഷങ്ങൾ, സ്വപ്നങ്ങൾ, ജീവിതാനുഭവങ്ങൾ അങ്ങനെ ഒരുപാടു കാര്യങ്ങളുണ്ടായിരുന്നു കൊച്ചു കൂട്ടുകാർക്ക് ചോദിക്കാൻ. ഉത്തരം നൽകാൻ ജയസൂര്യ മടി കാട്ടിയുമില്ല.
എറണാകുളം ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള അൻപൊടു കൊച്ചി പദ്ധതിയുടെ ഭാഗമായുള്ള മുത്തേ പൊന്നെ പരിപാടിയിലാണ് കുട്ടികൾ പ്രിയ നടനൊപ്പം വിശേഷങ്ങൾ പങ്കുവച്ചത്. തമ്മനം ശാന്തിപുരം കോളനിയിലെ 90 കുട്ടികളാണ് അവധിക്കാല പരിശീലന പരിപാടിയിൽ പങ്കെടുത്ത്.
കളിയും ചിരിയുമായി ഏറെ നേരം കുട്ടികൾക്കൊപ്പം ചിലവഴിച്ച ശേഷമാണ് ജയസൂര്യ മടങ്ങിയത്.
