ചിലർ പറയും ലക്ക് കൊണ്ടാണ് വിജയങ്ങൾ ഉണ്ടാകുന്നതെന്ന്, എനിക്കു തോന്നിയിട്ടുള്ളത് കഠിനാധ്വാനം ചെയ്യുമ്പോൾ ആ അധ്വാനം ‘ലക്കി’നെ കണ്ടുമുട്ടുന്നു എന്നുള്ളതാണ്... 'വർക്കി’ന് മുൻപ് ‘ലക്ക്’ വരുന്നത് ഡിക്ഷണറിയിൽ മാത്രമാണ്- കഠിനാധ്വാനത്തിന്റെ മഹത്വം പറയുന്നത് ജയസൂര്യ. മാക്ടയുടെ പുരസ്ക്കാരം സ്വീകരിച്ചതിനു ശേഷം ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ജയസൂര്യ ഇക്കാര്യം പറയുന്നത്.
ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
നന്ദി "മാക്ട" സിനിമയെ സ്നേഹിച്ച് തുടങ്ങിയ അന്നു മുതൽ സ്ക്രീനിൽ തെളിഞ്ഞ് മനസ്സിൽ പതിഞ്ഞ കുറേ പേരുകളുണ്ട് സംഗീതം ശ്യാം ,സംഘട്ടനം ത്യാഗരാജൻ ......അങ്ങനെ കുറേ ഇതിസാഹസങ്ങളുടെ പേരുകൾ. ഒപ്പം മലയാള സിനിമയെ മറ്റൊരു നിലയിലേക്ക് എത്തിച്ചിട്ടുള്ളവരിൽ ഒരാളായ എം.ടി സാറും അവരെയൊക്കെ മറക്കാതെ മാക്ട ആദരിച്ചപ്പോൾ, ആദ്യമായി നാഷണൽ അവാർഡും,സ്റ്റേറ്റ് അവാർഡും എനിക്കു ലഭിച്ചതുകൊണ്ട് അത്രയും ലെജൻഡ്സിന്റെ മുന്നിൽ വച്ച് ഞാനും മാക്ടയുടെ പുരസ്ക്കാരത്തിന് അർഹനായി.
ചിലർ പറയും ലക്ക് കൊണ്ടാണ് വിജയങ്ങൾ ഉണ്ടാകുന്നതെന്ന്, എനിക്കു തോന്നിയിട്ടുള്ളത് കഠിനാധ്വാനം ചെയ്യുമ്പോൾ ആ അധ്വാനം ‘ലക്കി’നെ കണ്ടുമുട്ടുന്നു എന്നുള്ളതാണ്... 'വർക്കി’ന് മുൻപ് ‘ലക്ക്’ വരുന്നത് ഡിക്ഷണറിയിൽ മാത്രമാണ്'
ആഗ്രഹമുള്ള, ലക്ഷ്യമുള്ള ഏതൊരു വ്യക്തിയും അവരവരുടെ ആഗ്രഹങ്ങളെ സ്ഥിരമായി മനസ്സിൽ വിഷ്വൽ ആയി കാണണം...തന്റെ ലക്ഷ്യത്തിൽ എത്തുന്നതായും ...അതിൽ വിജയിക്കുന്നതായും....എങ്കിൽ ഉറപ്പായിട്ടും അത് നടന്നിരിക്കും.
'സംവിധായകന്റെ മനസ്സിലെ വിഷ്വൽ ആണ് നമ്മൾ സിനിമയായി കാണുന്നത്. നമ്മുടെ ജീവിതത്തിന്റെ സംവിധായകൻ നമ്മളാണ് ' "നമ്മൾ ജനിച്ചത് വെറുതെ മരിച്ചുപോകാനല്ല നമ്മുടെ പേരുകൾ ഇവിടെ രേഖപ്പെടുത്തിയിട്ട് പോകാനാണ്".
