തീയേറ്ററില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോയെങ്കിലും പിന്നീട് കയ്യടി നേടിയ ചിത്രമാണ് ആട് ഒരു ഭീകരജീവിയാണ്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം വരുന്നു. ജയസൂര്യ ഷാജി പാപ്പാന്‍ എന്ന കേന്ദ്രകഥാപാത്രമായി മാറുന്ന വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
മിഥുന്‍ മാനുവലാണ് സിനിമ സംവിധാനം ചെയ്യുന്നത്. വിനായകന്‍, വിജയ് ബാബു തുടങ്ങിയവരായിരുന്നു ആദ്യഭാഗത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
