കാതുകുത്തുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് വലിയ വേദനയുള്ള പ്രക്രിയ ഒന്നുമല്ല, ആന കുത്തുന്ന വേദനയുളളൂ എന്ന് താരം താമശയായി പറയുന്നതും വീഡിയോയില്‍ കാണാം

ഒടുവില്‍ നടന്‍ ജയസൂര്യ കാതുകുത്തി. കാരണം മറ്റൊന്നുമല്ല, രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ഞാൻ മേരിക്കുട്ടി എന്ന സിനിമയ്ക്ക് വേണ്ടിയാണ് ജയസൂര്യ തന്‍റെ രണ്ട് കാതും കുത്തിയത്. കഥാപാത്രത്തിന് വേണ്ടി തന്‍റെ ശരീരത്ത് എന്തുമാറ്റവും വരുത്തുന്ന നടനാണ് ജയസൂര്യ. 

എന്തായാലും താരം കാതുകുത്തുന്ന വീഡിയോയും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ആവശ്യമെങ്കിൽ ചിത്രത്തിനായി കൃത്രിമ കമ്മൽ ഉപയോഗിക്കാമായിരുന്നെങ്കിലും കഥാപാത്രത്തിന്‍റെ പൂർണതയ്ക്കായാണ് കാതുകുത്തുന്നതെന്നും താരം പറഞ്ഞു. 

കാതുകുത്തുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് വലിയ വേദനയുള്ള പ്രക്രിയ ഒന്നുമല്ല, ആന കുത്തുന്ന വേദനയുളളൂ എന്ന് താരം താമശയായി പറയുന്നതും വീഡിയോയില്‍ കാണാം. സിനിമയുടേതായി പുറത്തിറങ്ങിയ മേയ്ക്കിങ് വിഡിയോയിലൂടെ താരം മേരിക്കുട്ടിയാകുന്നതിന്‍റെ തയ്യാറെടുപ്പുകള്‍ കാണിച്ചത്

വീഡിയോ 

അതേസമയം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം ഞാന്‍ മേരിക്കുട്ടി മാര്‍ച്ച് 15 ന് ചിത്രീകരണം ആരംഭിക്കും. ഡ്രീംസ് ആന്‍ഡ് ബിയോന്‍ഡിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.