കൊച്ചി: നേരിട്ട് കണ്ട ഒരു റോഡ് അപകടത്തെക്കുറിച്ച് സംസാരിക്കുന്ന നടന്‍ ജയസൂര്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മുഖ്യമന്ത്രിയോട് ഒരു അഭ്യര്‍ത്ഥനയാണ് ജയസൂര്യ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഗതികേടുകൊണ്ടാണ് ഇങ്ങനെയൊരു സന്ദേശമെന്നും മുഖ്യമന്ത്രിക്ക് ജനങ്ങളോട് സ്‌നേഹമുണ്ടെങ്കില്‍ ഇതിനൊരു പരിഹാരം ഉണ്ടാകണമെന്നും ജയസൂര്യ പറയുന്നു. 

പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ റോഡിലേക്ക് വീണ കാഴ്ച്ചയും അവന്റെ കൈ ഒടിഞ്ഞ കാഴ്ചയും കണ്ടെന്നും, അവന്‍റെ തലയില്‍ ഹെല്‍മെറ്റും ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് വേണ്ട അടിസ്ഥാനപരമായ ഒരു കാര്യം എന്താണെന്നു വെച്ചാല്‍ റോഡുകളൊന്ന് ക്ലിയര്‍ ചെയ്ത് തരണമെന്നാണ് ജയസൂര്യ പറയുന്നത്.

ആളുകള്‍ വീടുകളിലേക്ക് എത്തുന്നത് തന്നെ മണിക്കൂറുകള്‍ക്ക് ശേഷമാണ്. പ്രതിദിനം കുഴികളില്‍ വീണാണ് ഓരോരുത്തര്‍ക്കും അപകടം പറ്റുന്നത്. സാറിന് ഞങ്ങളോട് സ്‌നേഹമുണ്ടെങ്കില്‍ തീര്‍ച്ചയായും ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണമെന്ന് പറഞ്ഞ് ജയസൂര്യ വീഡിയോ അവസാനിപ്പിക്കുന്നു.

\