റോഡില്‍ പാട്ടു പാടിയ കുഞ്ഞു ഗായികയ്ക്ക് സിനിമയില്‍ പാടാന്‍ അവസരമൊരുക്കി നടന്‍ ജയസൂര്യ. കായംകുള സ്വദേശിയായ 11 കാരി ശിവഗംഗയെ തേടിയാണ് ഭാഗ്യമെത്തിയത്. 'മോഹം കൊണ്ടു ഞാന്‍ എന്ന ഗാനം' ശിവഗംഗ റോഡില്‍ പാടുന്നത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ട നടന്‍ ജയസൂര്യ തന്നെയാണ് കുട്ടിയുടെ വിവരങ്ങള്‍ അറിയിക്കണമെന്നും അത്ഭുതപ്രതിഭയാണ് ഈ മിടുക്കിയെന്നുമുള്ള ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ കമന്റ് ബോക്‌സില്‍ കുട്ടിയുടെ വിവരങ്ങള്‍ ലഭിച്ചതോടെ ജയസൂര്യ ശിവഗംഗയുടെ വീട്ടില്‍ വിളിച്ച് അഭിനന്ദനം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് സിനിമയില്‍ പാടാനുള്ള അവസരവും ഒരുക്കിയത്.
ജയസൂര്യയുടെ പുതിയ ചിത്രമായ ഗബ്രിയിലാണ് പാടാന്‍ അവസരം ലഭിച്ചത്. സാംജി ആന്റണിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇതൊടൊപ്പം ചിത്രത്തിലെ ഒരു പ്രധാന വേഷത്തില്‍ ശിവഗംഗ എത്തുമെന്നും ജയസൂര്യ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. മോളുടെ വിവരങ്ങള്‍ തന്നെ എല്ലാ മനസ്സുകള്‍ക്കും ജയസൂര്യ നന്ദി അറിയിച്ചു. ജയസൂര്യ വീഡിയോ ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.
ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
