സിദ്ധിഖ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂന്ന് നായികമാരാണുള്ളത്. ഹാസ്യത്തിന് പ്രധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ജയസൂര്യയുടെ ഫുക്രിക്ക് ഒരു മോഷ്ടാവിന്റെ വേഷമാണ്. കട്ട മുതല്‍ ഉടമയ്ക്കു തിരിച്ച് നല്‍കുന്ന മോഷ്ടാവ്. സിദ്ദിഖിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ എസ് ടാക്കീസ് നിര്‍മ്മിക്കുന്ന ആദ്യ സിനിമയാണ് ഫുക്രി. ചിത്രം ക്രിസ്തുമസിന് തിയ്യറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.