എടാ ആണ്‍പിള്ളേര്‍ മണ്ടന്മാരാണ്, ലഹരി ഉപേക്ഷിക്കാന്‍ ജയസൂര്യയുടെ കിടിലന്‍ ഉപദേശം

First Published 28, Feb 2018, 12:31 PM IST
Jayasuryas respond
Highlights

എടാ ആണ്‍പിള്ളേര്‍ മണ്ടന്മാരാണ്, ലഹരി ഉപേക്ഷിക്കാന്‍ ജയസൂര്യയുടെ കിടിലന്‍ ഉപദേശം

യുവാക്കളെ ലഹരി ഉപയോഗത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കിടിലന്‍ ഉപദേശവുമായി ജയസൂര്യ. കേരള പൊലീസിന്റെ ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ജയസൂര്യയുടെ ഉപദേശം.

എടാ നമ്മള്‍ ആണ്‍പിള്ളേര്‍ മണ്ടന്മാരാണ്. പെണ്‍പിള്ളാരെ വളയ്‍ക്കാന്‍ വേണ്ടിയാ ആണ്‍കുട്ടികള്‍ സിഗരറ്റൊക്കെ വലിച്ച് ഇങ്ങനെ സ്റ്റൈലായി നടക്കുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് ഒരു കാര്യമറിയുമോ 95 ശതമാനം പെണ്‍കുട്ടികള്‍ക്കും ലഹരി ഉപയോഗിക്കുന്നവരെ ഇഷ്‍ടമല്ല. അതുകൊണ്ട് തന്നെ ജീവിതത്തോടുമാത്രമായിരിക്കണം നിങ്ങളുടെ ലഹരി- ജയസൂര്യ പറഞ്ഞ് നിര്‍ത്തിയപ്പോള്‍ സദസ്സില്‍ നിന്ന് നിലയ്‍ക്കാത്ത കയ്യടിയും. മദ്യം ഒഴിച്ചുതരുന്നവനും സിഗരറ്റ് കത്തിച്ചുതരുന്നവനുമല്ല ശരിയായ സുഹൃത്ത്. മറ്റുള്ളവരുടെ മുന്നില്‍ നമ്മുടെ ആത്മവിശ്വാസം തകര്‍ക്കാത്തവനാണ് യഥാര്‍ത്ഥ സുഹൃത്ത്. ലഹരി ഇവിടെ വില്‍ക്കരുതെന്ന് തീരുമാനിച്ചാല്‍ എല്ലാ പ്രശ്‌നവും തീരും. എന്നാല്‍ അത് സാധ്യമല്ലെന്ന് അറിയാം. ലഹരിവില്‍പ്പന ഒഴിവാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമുക്ക് മുന്നില്‍ ഒരു വഴി മാത്രമേയുള്ളൂ. അത് വേണ്ടെന്ന് വയ്‍ക്കുക. ജീവിതത്തില്‍ യെസ് എന്ന് പറയുന്നതിനേക്കാളും നോ എന്ന് പറയുന്നതാണ് നല്ലത്- ജയസൂര്യ പറഞ്ഞു.

 

 

loader