കൊച്ചി: ഹണി ബീ റ്റുവിന്റെ ഷൂട്ടിംഗിനിടെ സംവിധായകനും നടന്‍ ശ്രീനാഥ് ഭാസിയുമടക്കം അപമാനിച്ചെന്ന കേസ് ഒത്തു തീര്‍പ്പിലേക്ക്. സംവിധായകന്‍ ജീന്‍പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരെ പരാതിയില്ലെന്ന് നടി കോടതിയെ അറിയിച്ചു. ജീന്‍ പോള്‍ ലാല്‍ അടക്കം നാലുപേര്‍ക്കെതിരെ നല്‍കിയ പരാതിയുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്ന് കോടതിയെ അറിയിച്ചു. 

കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ഒത്തുതീര്‍പ്പ് ചര്‍ച്ചയിലൂടെ പ്രശനം പരിഹരിച്ചതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. അനുവാദില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ച് അപകീര്‍ത്തികരമായി സിനിമ ചിത്രീകരിച്ചു, പ്രതിഫലം ചോദിച്ചതിന് അശ്ലീല ചുവയോടെ സംസാരിച്ചു തുടങ്ങിയവയായിരുന്നു ജീന്‍ പോളിനെതിരെയുള്ള ആരോപണം. ജീന്‍ പോള്‍ ലാല്‍ ഉള്‍പ്പടെ നാലു പ്രതികള്‍ക്കെതിരെ തെളിവുണ്ടെന്ന് കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.