പ്രണവ് മോഹന്‍ ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ നടത്തുന്നുവെന്ന് വ്യാജപ്രചരണം നടക്കുന്നുണ്ടെന്ന് ജീത്തു ജോസഫ്. ഇതിന്റെ പേരില്‍ കബളിപ്പിക്കപ്പെടാതിരിക്കണമെന്നും ജീത്തു ജോസഫ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ജീത്തു ജോസഫ് ഇക്കാര്യം അറിയിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ജീത്തു ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാൻ സംവിധാനം ചെയ്യുന്ന പ്രണവ് മോഹൻലാൽ ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ നടത്തുന്നു എന്ന വ്യാജേന ചില പ്രചരണങ്ങളും അത് വഴി കാസ്റ്റിംഗിന്റെ പേരിൽ കാശ് ആവശ്യപ്പെടുന്നതായും പലരിൽ നിന്നും അറിയാൻ കഴിഞ്ഞു... ഇത് തികച്ചും തെറ്റായ വാർത്തയാണ്. ചിത്രത്തിന്റെ സ്ക്രിപ്റ്റ് വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. കാസ്റ്റിംഗിനേ പറ്റിയോ കാസ്റ്റിംഗ് കോളിനേ കുറിച്ചോ യാതൊരുവിധ അറിയിപ്പുകളും ഒഫീഷ്യലായി പുറത്ത് വിട്ടിട്ടില്ല.. അറിയിപ്പുകൾ എല്ലാം എന്റെ ഒഫീഷ്യൽ പേജിലൂടെ തന്നെ പുറത്ത് വിടുന്നതായിരിക്കും... ആരും കബളിപ്പിക്കപ്പെടാതിരിക്കുക, അതോടൊപ്പം ഇത് ശ്രദ്ധയിൽപ്പെടുന്നവർ ദയവായി അറിയിക്കുക..!!