
മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലിന്‍റെ സിനിമാ ജീവിതത്തെ തന്നെ മാറ്റി മറിച്ച സിനിമയാണ് നരസിംഹം. ജനുവരി 26ന് നരസിംഹം റിലീസായിട്ട് പതിനെട്ട് വര്‍ഷം തികയുകയാണ്. ഇതിന് ഇരട്ടി മധുരവുമായാണ് പ്രണവ് മോഹന്‍ലാലിന്‍റെ ആദി എത്തുന്നത്.
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നുവെന്ന് കേട്ടപ്പോള്‍ തന്നെ നിറഞ്ഞ ആവേശവും ആകാംക്ഷയുമാണ് ആരാധകര്‍ക്ക്. ഈ ചിത്രത്തിലൂടെ പ്രണവ് അഭിനയ രംഗത്ത് സജീവമാകും എന്നതായിരുന്നു പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആദിയെ കുറിച്ചും പ്രണവ് മോഹന്‍ലാലിനെ കുറിച്ചും ജീത്തു ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിക്കുന്നു.

ആദി റിലീസ്
ആദി പൂര്‍ണമായും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന മികച്ച ചിത്രം തന്നെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജീത്തു ജോസഫ് പറയുന്നു. ഇതില്‍ തമാശയും ത്രില്ലറും എല്ലാം ചേര്‍ന്ന ഒരു എന്റര്‍ടെയ്‌നറാണെന്ന് സിനിമ
ആദി പൂര്‍ണമായും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന മികച്ച ചിത്രം തന്നെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജീത്തു ജോസഫ് പറയുന്നു. തമാശയും ത്രില്ലറും എല്ലാം ചേര്‍ന്ന ഒരു എന്റര്‍ടെയ്‌നറാണ് ഈ സിനിമ. ജനുവരി 26 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ഇത് ഒരു നല്ല ചിത്രമായിരിക്കുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.
പ്രണവ് മോഹന്‍ലാലിനെ കുറിച്ച്
കഴിവുള്ള നടനാണ് പ്രണവ് മോഹന്‍ലാല്‍. ഒരു തുടക്കകാരന്‍ എന്ന നിലയില്‍ ചില അനുഭവ സമ്പത്ത് കിട്ടേണ്ട കാര്യങ്ങളുണ്ട്. സിനിമാ മേഖലയില്‍ തുടരാന്‍ കഴിവുള്ള, സാധ്യതയുള്ള നടനാണ് പ്രണവ് എന്ന് എനിക്ക് തോന്നുന്നത്. പിന്നീടുള്ളതൊക്കെ പ്രണവിനെ ഡിപ്പന്‍റ് ചെയ്തിരിക്കും.

ചിത്രത്തിലെ ഒരു ഗാനം ഇന്ന് പുറത്തിറങ്ങുകയാണ്. മൂന്ന് ഗാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ പ്രണവ് എഴുതിയ ഗാനവും ഉണ്ട്. പ്രണവ് ഇതിന് മുന്‍പും എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെതായ രീതിയില്‍ മ്യൂസികൊക്കെ ചെയ്തിട്ടുള്ള വ്യക്തിയാണ്.
ചിത്രത്തിലെ ഗാനങ്ങള്‍
ചിത്രത്തിലെ ഒരു ഗാനം ഇന്ന് പുറത്തിറങ്ങുകയാണ്. മൂന്ന് ഗാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ പ്രണവ് എഴുതിയ ഗാനവും ഉണ്ട്. പ്രണവ് ഇതിന് മുന്‍പും എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെതായ രീതിയില്‍ മ്യൂസികൊക്കെ ചെയ്തിട്ടുള്ള വ്യക്തിയാണ്.

ആദി വികസിക്കുന്നത്

ആദിയുടെ കഥ നേരത്തെ മനസ്സിലുണ്ടായിരുന്നു. അത് പ്രണവുമായി പങ്കുവച്ചു. അത് അവന് ഇഷ്ടമായി. പിന്നീട് അതിനെ വികസിപ്പിച്ചെടുക്കുകയായിരുന്നു. ചിത്രത്തില്‍ മൂന്ന് നായികമാരാണ് ഉള്ളത്. അനുശ്രീ, അദിതി രവി, ലെന എന്നിവരാണ്. പ്രണവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് തന്നെയാണ് ചിത്രത്തിനും നല്‍കിയിരിക്കുന്നത്.

