ഓസ്കാര്‍ വേദിയില്‍ ചിരിപടര്‍ത്തി ജെന്നിഫര്‍ ലോറന്‍സ്
മികച്ച നടിയ്ക്കുള്ള ഓസ്കാറും ഗോള്ഡന് ഗ്ലോബുമടക്കം നിരവധി അവാര്ഡുകള് സ്വന്തമാക്കിയ 29കാരിയായ ജെന്നിഫര് ലോറന്സ് ആയിരുന്നു 90ാംത് ഓസ്കാര് അവാര്ഡ് വേദിയിലെ ചിരിത്താരം. ജെന്നിഫറിന്റെ കുസൃതികള് ചടങ്ങിനെത്തിയവരില് ചിരിപടര്ത്തി.

കയ്യില് വൈന് ഗ്ലാസ് പിടിച്ചും കസേരയ്ക്ക് മുകളിലൂടെ ചാടി കടന്നും ഗോഷ്ടി കാണിച്ചും ജെന്നിഫര് തിളങ്ങി. ഒപ്പം ഓസ്കാര് വേദിയിലെത്തിയവരില് മികച്ച വസ്ത്രം ധാരണത്തിലൂടെയും ജഡെന്നിഫര് ശ്രദ്ധേയയായി. 
2012ലാണ് ജെന്നിഫറിന് മികച്ച നടിയ്ക്കുള്ള ഓസ്കാര് പുരസ്കാരം ലഭിച്ചത്. സില്വര് ലൈനിംഗ്സ് പ്ലേ ബുക്ക് എന്ന ചിത്രത്തിനായിരുന്നു പുരസ്കാരം.


