ലണ്ടന്‍: ഹോളിവുഡ് താരം ജെന്നിഫര്‍ ലോറന്‍സ് പലപ്പോഴും നഗ്നതാ പ്രദര്‍ശനം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. റിലീസിനൊരുങ്ങുന്ന ചിത്രമായ റെഡ് സ്പാരോയില്‍ താരം വലിയ തോതിലുള്ള നഗ്‌നതാ പ്രദര്‍ശനം നടത്തിയിട്ടുണ്ടെന്നത് നേരത്തെ വിവാദമുണ്ടായിരുന്നു. അതിനു പിന്നാലെയാണ് ഡാന്‍സിനിടയില്‍ നഗ്നതാ പ്രദര്‍ശനം കാട്ടിയെന്ന വിവാദം തലപൊക്കിയത്.
ഒരു ക്ലബ്ലിലെ പോള്‍ ഡാന്‍സിനിടെയായിരുന്നു സംഭവം. അമേരിക്കന്‍ നടിയുടെ നഗ്നത എന്ന പേരില്‍ സെലിബ്രിറ്റി വെബ്‌സൈറ്റായ റാഡര്‍ ഓണ്‍ലൈനാണ് വിഡിയോ പുറത്തുവിട്ടത്. ഡാന്‍സിനിടയില്‍ ടോപ്പ് മാറിയതാണ് പുലിവാലായത്. ഓസ്‌കാര്‍ സ്വന്തമാക്കിയിട്ടുള്ള നടിയുടെ നഗ്നത വലിയ തോതില്‍ ആഘോഷിക്കപ്പെടുകയായിരുന്നു.
ഇതിനുപിന്നാലെയാണ് നടി മാപ്പ് പറയണമെന്ന ആവശ്യം ശക്തമായത്. എന്നാല്‍ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നാണ് നടിയുടെ പ്രതികരണം. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ജെന്നിഫര്‍ ലോറന്‍സ് നിലപാട് വ്യക്തമാക്കിയത്.
