പോപ്പ് ഗായിക ജെന്നിഫര്‍ ലോപ്പസാണ് ആരാധകരെ ഞെട്ടിച്ച് രംഗത്തെത്തിയത്

പല തരത്തിലുള്ള ഫാഷനും മോഡലിംഗും പരീക്ഷിക്കുയാണ് യുവജനങ്ങള്‍. വ്യത്യസ്തമായ പരീക്ഷണങ്ങളുമായി സെലിബ്രിറ്റികളും രംഗത്തുണ്ട്. അതിനിടയിലാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് പോപ്പ് ഗായിക ജെന്നിഫര്‍ ലോപ്പസ് നടുറോഡില്‍ പ്രത്യക്ഷപ്പെട്ടത്.

ഒറ്റനോട്ടത്തില്‍ താരസുന്ദരിയുടെ ജീന്‍സ് അഴിഞ്ഞുവീണു എന്നേ തോന്നു. എന്നാല്‍ സംഭവം അങ്ങനെയല്ല. പരിഷ്കാരങ്ങളുടെ പുതുപുത്തന്‍ സ്റ്റൈലെന്ന് വാഴ്ത്തികൊണ്ടുള്ള ബൂട്ടണിഞ്ഞാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വെര്‍സാച്ചിയുടെ ഡെനിം ബൂട്ടാണ് ലോപ്പസ് ധരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ട്രോളായിട്ടുണ്ടെങ്കിലും സംഭവം ഹിറ്റാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Scroll to load tweet…
Scroll to load tweet…